ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ എംപിവി മോഡൽ ലോഡ്‍ജിയുടെ ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ചു. റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ & മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്‌റാം മാമില്ലാപള്ളിയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
വില്‍പ്പനയില്ലാത്തതാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. 2019 നവംബറിൽ വെറും ആറ് യൂണിറ്റ് റെനോ ലോഡ്ജി മാത്രമാണ് ഇന്ത്യയില്‍ വിൽക്കാൻ സാധിച്ചത്. 2019 ഏപ്രില്‍-നവംബര്‍ കാലയളവില്‍ വെറും 315 യൂണിറ്റ് മാത്രമായിരുന്നു വിൽപ്പന. 2018ലെ ഇതേ കാലയളവില്‍ 652 യൂണിറ്റ് വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. വാഹനത്തിന്‍റെ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍ ലഭ്യമാകാത്തതും കമ്പനിക്ക് തിരിച്ചടിയായി. ബിഎസ് 6 നിലവാരത്തിലേക്ക് പരിഷ്‌കരിക്കാതെ കെ9കെ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കാനുള്ള റെനോയുടെ തീരുമാനം വാഹനത്തിന്‍റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
2015ലാണ് ലോഡ്‌ജിയെ റെനോൾട്ട് ഇന്ത്യൻ നിരത്തിലെത്തിച്ചത്. ഇക്കാലയളവിൽ വാഹനത്തില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നുവെങ്കിലും അതൊന്നും വില്‍പ്പന കൂട്ടാൻ കമ്പനിയെ സഹായിച്ചില്ല
Post Your Comments