
കൊച്ചി: സണ്ണി ലിയോണിനെ നായികയാക്കി മലയാളത്തില്‍ ഒരു ചിത്രം ഒമര്‍ ലുലു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഇടയ്ക്ക് വെച്ച് വേണ്ടെന്ന് വെച്ചെന്ന് സംവിധായകന് വെളിപ്പെടുത്തുന്നു. ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സണ്ണി ലിയോണ്‍ സിനിമ മുടങ്ങാനുള്ള കാരണമെന്ന് ഒമര്‍ ലുലു പറഞ്ഞു. അഡാര്‍ ലവ് ഷൂട്ടിങ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തില്‍ ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം കുറെ നീണ്ടുപോയി, ഇതിനിടെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളും മറ്റുമാണ് ചിത്രം നീളാനുള്ള കാരണമെന്നും ഒമര്‍ പറഞ്ഞു. ഇതോടെ താരങ്ങളുടെ ഡേറ്റ് പ്രശ്നമായി തുടര്‍ന്ന് സണ്ണി ലിയോണ്‍ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു. ആദ്യമായി സണ്ണി ലിയോണിനെ മലയാളത്തില്‍ അഭിനയിപ്പിക്കണമന്നായിരുന്നു ആഗ്രഹം എന്നാല്‍ അതിനിടയ്ക്ക് മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുകയും ചെയ്തതെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments