Latest NewsNewsGulf

സൈനിക പരേഡിനിടെ സ്ഫോടനം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

സനാ: തെക്കന്‍ യമനിലെ അല്‍ദാലിയയില്‍ സൈനിക പരേഡിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതെസമയം ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി യെമന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്യൂരിറ്റി ബെല്‍റ്റ് സേനക്ക് നേരെയാണ് ആക്രമണമുണ്ടായത്. തെക്കന്‍ യെമനില്‍ പ്രവര്‍ത്തിക്കുന്ന വിഘടനവാദി സംഘമാണ് സെക്യൂരിറ്റി ബെല്‍റ്റ് ഫോഴ്‌സ്. യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതികളുമായുള്ള പോരാട്ടത്തില്‍ സെക്യൂരിറ്റി ബെല്‍റ്റിന് യുഎഇയുടെ പിന്തുണയുണ്ട്. ആഗസ്റ്റില്‍, ഏഡനില്‍ നടന്ന പരേഡിന് നേരെയുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു. ഒരു പ്രമുഖ കമാന്‍ഡര്‍ ഉള്‍പ്പെടെ 36 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button