KeralaLatest NewsNews

ഇനിയാണ് ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? എല്ലാം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണെന്ന് മഞ്ജു വാര്യര്‍

രണ്ടാം വരവിലും മഞ്ജുവിന് ലഭിച്ച സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ പ്രതിസന്ധികളിലും സന്തോഷത്തിലും താന്‍ അന്നും ഇന്നും വളരെ പോസിറ്റീവാണെന്നാണ് മഞ്ജുവിന്റെ പ്രതികരണം. ഒരു കാര്യവും പരിതിയില്‍ കൂടുതല്‍ എന്നെ ബാധിക്കാറില്ലെന്നും ഇത്ര കാലത്തെ ജീവിതാനുഭവങ്ങള്‍ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കില്‍ വിടുന്നുവെന്നും മഞ്ജു പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനമെടുത്തത് എപ്പോഴെന്ന ചോദ്യത്തിന് അങ്ങനെയൊന്നും പറയാന്‍ അറിയില്ല. ഇനിയാണ് ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? ഇനി എന്താണ് ജീവിതത്തില്‍ വരാനിരിക്കുന്നത് എന്ന് അറിയില്ലല്ലോയെന്നാണ് താരം നല്‍കിയ മറുപടി. എല്ലാം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണ്. ഒന്നും വളരെയധികം പ്ലാന്‍ ചെയ്ത് ചെയ്തിട്ടില്ല. വിവാദങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ജീവിതം ഒരു പുഴപോലെ ഒഴുകുകയാണ് ആ ഒഴുക്കില്‍ താനും ഒഴുകുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button