Latest NewsKeralaNewsIndia

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി

ചെന്നൈ : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐ മൂന്നു ദിവസം മുമ്പാണ് കേസ് ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ്. തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഫാത്തിമയുടേത് അസ്വഭാവിക മരണമാണെന്നും ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Also read : സ്വന്തം പേര് പോലും എഴുതാനറിയാതെ സര്‍ക്കാര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍

ലോക്കൽ പോലീസ് ആദ്യം നടത്തിയ അന്വേഷണത്തിൽ തെളിവുകള്‍ നശിപ്പിച്ചതിനാല്‍ സത്യസന്ധമായ അന്വേഷണം നടക്കുമോയെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം ആവശ്യപ്പെടുന്നതെന്നു പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞിരുന്നു. അതേസമയം, ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യവുമായി കുടുംബം ഈയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്‍സിംഗ് കേസില്‍ ഹാജരാകുമെന്നാണ് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button