![](/wp-content/uploads/2019/12/Govt-School.jpg)
ഹൈദരാബാദ്•തെലങ്കാനയിലെ ഒരു സർക്കാർ സ്കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ സംസ്ഥാന ധനമന്ത്രി, സ്വന്തം പേരുകൾ പോലും ശരിയായി എഴുതാനറിയാത്ത പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ട് ഞെട്ടി.
വിദ്യാര്‍ത്ഥികളുമായി സംവദിക്കാനായാണ് തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവു ശനിയാഴ്ച സംഘറെഡ്ഡി ജില്ലയിലെ സർക്കാർ സെക്കൻഡറി ഹൈസ്കൂകളില്‍ സന്ദര്‍ശനം നടത്തിയത്.
ബോർഡ് പരീക്ഷകൾക്ക് ഹാജരാകുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ തയ്യാറെടുപ്പില്ലായ്മയാണ് അദ്ദേഹത്തെ അമ്പരപ്പിച്ചതെന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു.
പല വിദ്യാർത്ഥികൾക്കും അവരുടെ പേരുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും മാതൃഭാഷയായ തെലുങ്കിലും ശരിയായി എഴുതാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
വിദ്യാർത്ഥികളുടെ മോശം പുരോഗതിയെക്കുറിച്ച് മന്ത്രി സ്കൂളിലെ പ്രധാനാധ്യാപകനെ ചോദ്യം ചെയ്തതിന് പുറമേ സ്കൂളിലെ ഉച്ചഭക്ഷണവും പരിശോധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments