തൃശൂര്‍: ആതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശവനിതക്ക് പാമ്പുകടിയേറ്റു. പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വനിതയ്ക്കാണ് പാമ്പ് കടിയേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അതേസമയം യുവതിയുടെ ശരീരത്തില്‍ വിഷാംശം കയറിയിട്ടില്ലെന്നും വിഷം ഇല്ലാത്ത പാമ്ബാണ് കടിച്ചതെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവതിയെ 24 മണിക്കൂര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Post Your Comments