നോയിഡ: ഡല്‍ഹിയില്‍ അതിശൈത്യം കടുത്ത ദുരിതം വിതക്കുന്നു. ഗതാഗതം താറുമാറായിരിക്കുകയാണ്. ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേക്ക് തെന്നി വീണു രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.45ഓടെയാണ് അപകടമുണ്ടായത്. യു പിയിലെ സംഭാല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മാരുതി എര്‍ട്ടിഗ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മൂടല്‍ മഞ്ഞില്‍ നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് വീഴുകയായിരുന്നു. മൂടല്‍ മഞ്ഞില്‍ കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണം. എര്‍ട്ടിഗയ്‌ക്കൊപ്പം മറ്റൊരു കാര്‍ കൂടെ ഉണ്ടായിരുന്നു, എല്ലാവരും ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു. ഡല്‍ഹിയില്‍ കുറഞ്ഞ താപനില ഇന്നലത്തെ 2.8 ഡിഗ്രിയില്‍ നിന്ന് 2.2 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചു.
Post Your Comments