കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിക്കുന്ന തീയതി തീരുമാനിച്ചതായി റിപ്പോർട്ട്. റോയ് തോമസ് വധക്കേസിൽ ഡിസംബർ 31നു താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ കുറ്റപത്രം നൽകും. പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസാണ് കുറ്റപത്രം സമർപ്പിക്കുക.
Also read : പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്ത്തകന് പിഴ
ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാൻ, ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമായിരുന്നു അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയതിനാൽ പഴുതുകളെല്ലാം അടച്ചുള്ള കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്
കേസിൽ ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് ഉള്ളത്. റോയ് തോമസിന്റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് മനോജിനെ പ്രതിയാക്കിയത്. കൊലപാതകത്തില്‍ മാത്യുവിനും പ്രജുകുമാറിനും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments