Latest NewsNewsIndia

എല്ലാ ക്രഡിറ്റും ഉദ്ധവ് താക്കറെ ഒറ്റയ്ക്ക് തട്ടിയെടുത്തു; മഹാരാഷ്ട്രയില്‍ ശിവസേന -കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തില്‍ വിള്ളല്‍

മുംബൈ: കര്‍ഷക കടം എഴുതി തള്ളിയതിന്റെ ക്രഡിറ്റ് ശിവസേനയും, ഉദ്ധവ് താക്കറെയും ഒറ്റയ്ക്ക് തട്ടിയെടുത്തുവെന്നും, ഹോള്ഡിംഗുകളില്‍ കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്താത് ഉചിതമായില്ലെന്നും കോണ്‍ഗ്രസ് എന്‍സിപി നേതാക്കൾ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ശിവസേന -കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനിടയില്‍ വിള്ളല്‍ വീണിരിക്കുകയാണ്.

ഈ മാസം ആദ്യമാണ് മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൗരത്വ ഭേദഗതി വിഷയത്തില്‍ വലിയ എതിര്‍പ്പ് നേരിടുന്ന ശിവസേനയ്ക്ക് എതിരെ സഖ്യകക്ഷികള്‍ കൂടി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. മന്ത്രിസഭ എടുത്ത ആദ്യ തീരുമാനത്തില്‍ തന്നെ ഭിന്നത് ഉടലെടുത്തത് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.

അതിന് പിറകെ ഉദ്ധവ് താക്കറെയുടെ ഭരണ നേട്ടമെന്ന പേരില്‍ ശിവസേന വിവിധ ജില്ലകളില്‍ വലിയ പോസ്റ്ററുകള്‍ സ്ഥാപിച്ചു. ഉദ്ധവ് താക്കറെയ്ക്ക് മാത്രമാണോ ഇതിന്റെ ക്രെഡിറ്റ് എന്നാണ് സഖ്യകക്ഷി നേതാക്കളുടെ ചോദ്യം. ഹോള്ഡിംഗുകളില്‍ കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്താത് ഉചിതമായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രമേശ് അയ്യര്‍ ചൂണ്ടിക്കാട്ടി.

ALSO READ: പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചവരോട് അങ്ങോട്ട് പോകൂവെന്ന എസ്‌പിയുടെ പരാമർശം; പൊലീസ് ഓഫീസറെ പിന്തുണച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

ശരത് പവാര്‍ സോണിയ ഗാന്ധി എന്നിവരുടെ ചിത്രങ്ങളും വേണ്ടിയിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് നംദിയ റാവുവുിന്റെ വാക്കുകള്‍. എന്‍സിപിയ്ക്കും ഇതേ അഭിപ്രായമാണ് ഉള്ളത്. എന്‍സിപി-കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് എന്‍സിപി നേതാവ് സതീഷ് ചവാന്‍ വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button