Latest NewsNewsIndia

പ്രിയങ്ക ഗാന്ധിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന് പിഴ

ന്യൂഡല്‍ഹി: വിരമിച്ച ഐപിഎസ് ഓഫീസര്‍ എസ്.ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന് പിഴ. ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജ്‌റാറിന് പോലീസ് 6100 രൂപ പിഴ ചുമത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു. തുടർന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം ഇരുചക്ര വാഹനത്തില്‍ പ്രിയങ്ക പോയത്. ഗതാഗത നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യു.പി പോലീസിന്റെ നടപടി.

Read also: സുരക്ഷാ സന്നാഹം ചാടിക്കടന്നെത്തിയ പ്രവർത്തകന് ഹസ്‌തദാനം നൽകി പ്രിയങ്കാ ഗാന്ധി; വീഡിയോ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button