മുംബൈ: 2019-20 സാമ്പത്തികവർഷത്തെ ആദ്യ ആറുമാസക്കാലത്ത് റിപ്പോർട്ട് ചെയ്തത് 1.13 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ. ബാങ്കുകൾ കണ്ടെത്താൻ വൈകിയ സംഭവങ്ങളാണ് ഇതിലേറെയുമെന്ന് റിസർവ് ബാങ്കിന്റെ സാമ്പത്തികസുസ്ഥിരതാ റിപ്പോർട്ടിൽ പറയുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള 4412 തട്ടിപ്പുകേസുകൾ ഉൾപ്പെടെയാണിത്. 2018-‘19 സാമ്പത്തികവർഷം 6,801 കേസുകളിലായി 71,543 കോടി രൂപയുടെ തട്ടിപ്പായിരുന്നു കണ്ടെത്തിയത്.
2018- 19 കാലത്ത് റിപ്പോർട്ട് ചെയ്ത തട്ടിപ്പുതുകയുടെ 90.6 ശതമാനവും 2001- 18 കാലത്ത് നടന്നതാണ്. 2019- 20 സാമ്പത്തികവർഷം ആദ്യ ആറുമാസക്കാലം കണ്ടെത്തിയ തട്ടിപ്പുകളുടെ 97.3 ശതമാനവും ഒരു വർഷംമുമ്പു മാത്രം നടന്നതാണെന്നും ആർ.ബി.ഐ. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2019-20 കാലത്തെ ആദ്യ ആറുമാസക്കാലത്ത് 50 കോടി രൂപയ്ക്കു മുകളിലുള്ള 398 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന്റെമാത്രം മൂല്യം 1.05 ലക്ഷം കോടി രൂപവരും. വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് കൂടുതൽ, ഏകദേശം 90 ശതമാനം തട്ടിപ്പുകളാണ് ഇപ്രകാരം നടന്നത്.
Post Your Comments