കോഴിക്കോട്: യുവതിയെ രണ്ടാനച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് സൂചന . കോഴിക്കോട് മടവൂര്‍ പൈമ്പാല്ലുശ്ശേരിയിലാണ് ഇന്ന് വൈകീട്ട് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് സൂര്യയും ദേവദാസും തമ്മില്‍ രൂക്ഷമായ രീതിയില്‍ വാക്കേറ്റമുണ്ടായിരുന്നു. തര്‍ക്കത്തിനിടെ ദേവദാസ് കൊടുവാളെടുത്ത് യുവതിയെ വെട്ടുകയായിരുന്നു.
സൂര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛന്‍ ജീവനൊടുക്കുകയും ചെയ്തു. നെടുമങ്ങാട് വീട്ടില്‍ സൂര്യ (30)യെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷമാണ് രണ്ടാനച്ഛന്‍ ദേവദാസ് (50) തൂങ്ങിമരിച്ചത്.
ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ ആയൂധവുമായി എത്തിയ ദേവദാസിനെ അമ്മ തടഞ്ഞിരുന്നു. ഇതിനിടെ അമ്മയ്ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ സീതാദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൂര്യയുടെയും ദേവദാസിന്റെയും മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Post Your Comments