ഇസ്രായേൽ: ഇസ്രായേലിൽ ലിക്വുഡ് പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിജയിച്ചു. മുൻ ഇസ്രായേൽ ആഭ്യന്തരമന്ത്രി ഗിദയോൻ സാറിനെ പരാജയപ്പെടുത്തിയാണ് നെതന്യാഹു വീണ്ടും ലിക്വുഡ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഒരുലക്ഷത്തിപതിനാറായിരം അംഗങ്ങൾക്കായിരുന്നു വോട്ടെടുപ്പിന് അവകാശം ഉണ്ടായിരുന്നത്. അഴിമതി കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് പാർട്ടിക്കുള്ളിലെ അധികാരം ഊട്ടി ഉറപ്പിക്കുന്നതു കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. പരാജയം സമ്മതിച്ച എതിർ സ്ഥാനാർത്ഥി ഗിദയോൻ മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനൊപ്പം പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. കേവല ഭൂരിപക്ഷം തികയാത്തതിനാൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് നെതന്യാഹു. ഇതോടെ മാർച്ചിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ നെതന്യൂഹു തന്നെ പാർട്ടിയെ നയിക്കുമെന്ന് വ്യക്തമാക്കി.
നെതന്യാഹു പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് സമീപം ഇന്നലെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. ആക്രമണം ഉണ്ടായതിനെ തുടർന്ന് നെതന്യാഹുവിനെ സുരക്ഷിതയിടത്തേക്കു മാറ്റി. പാലസ്തീന്റെ അതിർത്തിയിൽ നിന്നും 12 കിലോമീറ്റർ അകലെയായിട്ടാണ് റോക്കറ്റ് പതിച്ചത്.
Post Your Comments