കൊച്ചി: സംസ്ഥാനത്ത് പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കര്‍ശന പരിശോധന. വാഹന അപകടങ്ങള്‍ കുറക്കുന്നതിന് കൊച്ചി കോര്‍പറേഷന്‍ ഏരിയയിലാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധന കര്‍ശനമാക്കിയത്. ഡിസംബര്‍ 31ന് വൈകീട്ട് ആറ് മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ ആറ് മണി വരെയാണ് പരിശോധന.
Read Also : വന്‍ മയക്കുമരുന്നു വേട്ട; കച്ചവടം പുതുവര്‍ഷാഘോഷം ലക്ഷ്യമിട്ട്
12 സ്‌ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുക, മൂന്ന് പേര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്യുക, ലൈഫ്റ്റ് സൈഡ് ഓവര്‍ ടേക്കിങ്ങ് , അപകടകരമായ ഡ്രൈവിംഗ് , സിഗ്നല്‍ ലൈറ്റ് ജമ്ബിങ്ങ് , ഡേഞ്ചറസ് ഓവര്‍ ടേക്കിങ്, അനാവശ്യമായ ലൈറ്റ് ഫിറ്റിങ്ങ്സ് തുടങ്ങി കാര്യങ്ങള്‍ക്കാണ് നടപടി സ്വീകരിക്കുക.
തെറ്റ് കണ്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഷന്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷ്ണര്‍ അറിയിച്ചു. എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ പരിശോധനാ നടപടികള്‍ക്ക് നേതൃത്വം നല്‍കും
Post Your Comments