ലക്നൗ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കാണാന്‍ സുരക്ഷാ സന്നാഹം മറികടന്ന് പ്രവർത്തകൻ. ലക്നൗവില്‍ കോണ്‍ഗ്രസിന്‍റെ 135ാം സ്ഥാപക ദിനാഘോഷ പരിപാടിക്കിടെയാണ് സംഭവം. പ്രിയങ്കയെ കണ്ട് സംസാരിക്കാനാണ് പ്രവര്‍ത്തകന്‍ എത്തിയത്. പാര്‍ട്ടി നേതാക്കള്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രിയങ്കയുടെ തൊട്ടടുത്തെത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളോട് സംസാരിക്കാന്‍ പ്രിയങ്ക തയ്യാറായി. സംസാരിച്ച ശേഷം ഹസ്തദാനം നല്‍കിയാണ് പ്രിയങ്ക ഇയാളെ മടക്കി അയച്ചത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും ഇയാള്‍ അഭിവാദ്യം ചെയ്തു.
#WATCH Man breaches security of Priyanka Gandhi Vadra at a party event in Lucknow on Congress foundation day, gets to meet her. pic.twitter.com/v4UtwedMF2
— ANI UP (@ANINewsUP) December 28, 2019
Post Your Comments