അന്യന്റെ ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്നവര്‍, അതേസമയം അവരുടെ സന്തോഷങ്ങളില്‍ അസൂയപൂണ്ടവര്‍, എനിക്കില്ലാത്ത സന്തോഷം മറ്റാര്‍ക്കും വേണ്ടെന്ന പക മനസ്സില്‍ സൂക്ഷിക്കുന്നവര്‍, മനുഷ്യമനസ്സ് വിചിത്രമാണ്. നിര്‍വചിക്കാനാകാത്ത വികാരങ്ങളുടെ കയറ്റിറക്കങ്ങളുള്ള ഒന്ന്. കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് വായിക്കാം
ഫെയ്‌സ്ബുക്ക് പോസ്റ്റ്
”അവളുടെ അനിയൻ വിവാഹം കഴിച്ചു..
പുതുമോടി അല്ലെ…
അവര് പുറത്ത് പോകുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും ഒന്നും ഇവൾക്ക് ഇഷ്‌ടമില്ല.!!.
അകാലത്തിൽ വിധവ ആയ ഒരു പെൺകുട്ടി..
അവളുടെ പ്രശ്‌നവുമായി എത്തിയതാണ് അച്ഛൻ..
ഇതിൽ ഇനി നിഗൂഢത ഒന്നുമില്ല..
അവളുടെ മനസിന്റെ ആഘാതം,..
അതിൽ നിന്നും കരകയറാൻ നാളുകൾ എടുക്കുന്നു..
അതിനിടയ്ക്ക് സ്വന്തം വീട്ടിൽ മറ്റൊരു പെൺകുട്ടി ,
സന്തോഷത്തോടെ ഭാര്തതാവിനോട് ഒപ്പം താമസിക്കുന്നു..
അവളുടെ പുരുഷൻ ,
ഇവളുടെ സഹോദരനാണ്..!
പക്ഷെ അതിനിവിടെ പ്രസക്തി ഇല്ല..
തനിക്കു കിട്ടാത്തത് മറ്റൊരു സ്ത്രീ അനുഭവിക്കുന്നു…!!
മരുമകൾക്ക് വിവാഹം ആലോചിക്കുന്ന ഒരു അമ്മായിയമ്മയെ പറ്റി സദസ്സിൽ വലിയ ചർച്ച..
ഇങ്ങനെയും ഉണ്ടോ ഭാര്തതാവിന്റ വീട്ടുകാർ..?
മകൻ മരിച്ചു..
മരുമകൾ തീരെ ചെറുപ്പം..
എത്ര പേരുണ്ടാകും..അവളുടെ ഭാഗത്ത് നിന്നും ചിന്തിച്ചു രണ്ടാമത് ഒരു വിവാഹം ആലോചിക്കാൻ..?
നന്നായി ,..ചെയ്യട്ടെ…
അവരെ അടുത്തറിയാവുന്ന ഒരു സ്ത്രീ അടക്കം പറഞ്ഞു..
ആ പയ്യൻ ഉള്ളപ്പോൾ ചില്ലറ അല്ല ദ്രോഹിച്ചിട്ടുള്ളത്..
അമ്മയുടെയും ഭാര്യയുടെയും ഇടയിൽ അവൻ എത്ര അനുഭവിച്ചു..!!
മകനോടൊത്ത് ഭാര്യ മുറി അടച്ചിരുന്നാൽ അപ്പോൾ ആയമ്മ ശബ്ദമുയർത്തും..
അതൊക്കെ നാശത്തിന്റെ ലക്ഷണം ആണത്രേ..
പെണ്ണുങ്ങൾ ഉച്ചയ്ക്ക് കിടക്കാൻ പാടില്ല..
ഗൾഫിൽ നിന്നും വന്ന മകന് കുടുംബത്തോട് ഉത്തരവാദിത്വം ഉണ്ട്..
മരുമകളുടെ സുതാര്യമായ നിശാവസ്ത്രം കണ്ട ദിവസം ഉണ്ടാക്കാൻ പുകിലൊന്നും ഇല്ല..
അഴിഞ്ഞാട്ടക്കാരി എന്നാണ് ആ കുട്ടിയെ വിശേഷിപ്പിച്ചിരുന്നത്..
മകൻ വിദേശത്തു വെച്ച് തന്നെ ആക്‌സിഡന്റിൽ മരിച്ചു..
പെട്ടന്നുള്ള ആ വിയോഗം അവരെ ഒരുപാടു മാറ്റി..
ഇനിയെങ്കിലും ആ പെൺകുട്ടിയോട് അൽപ്പം കരുണ കാണിക്കട്ടെ..
വര്ഷങ്ങള്ക്കു മുൻപ് ഒരു സ്ഥാപനത്തിൽ ജോലി നോക്കുമ്പോൾ അവിടെ സീനിയർ ആയി ഉണ്ടായിരുന്നു ഒരു സ്ത്രീ ഓർമ്മയിലുണ്ട്..
അവർ ലീവ് എടുക്കുന്ന ദിവസം ആണ് ആ ഓഫീസിൽ എല്ലാവരും ശ്വാസം വിടുക..
മറ്റുള്ളവരെ പരസ്യമായി അവഹേളിക്കുക..
അവരുടെ സൗന്ദര്യത്തെ കളിയാക്കുക..
അനാവശ്യ കാരണങ്ങൾക്ക് മേലധികാരികൾക്ക് പരാതി കൊടുക്കുക..
ഇങ്ങനെ അവിടെ അവർ വെറുക്കപെട്ടവൾ ആയി കഴിയുന്ന അവസരം..
ഒരു ദിവസം ഓഫീസിൽ ഉച്ചയോടെ മദ്യപിച്ചു നാല് കാലിൽ ആടി വന്നു പച്ച തെറി വിളിച്ചു അവരുടെ ഭാര്തതാവ്..
ആ ലോകം മുഴുവൻ കേൾക്കും വിധം..
മണിക്കൂറുകൾ അയാൾ അവിടെ താണ്ഡവം ആടി..
മുഖം പൊത്തി ഇരുന്നു പൊട്ടിക്കരയുന്ന അവരെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലാത്ത അവസ്ഥ..
എത്ര വൈരാഗ്യം ഉള്ളവരും അവിടെ സങ്കടപ്പെട്ടു..
വീട്ടിലെ ഈ അവസ്ഥ ആയിരുന്നോ അവരുടെ മോശ പ്രവർത്തികൾക്ക് പിന്നിൽ.
തനിക്കു കിട്ടുന്നില്ല സമാധാനം..
എങ്കിൽ ആരും അത് അനുഭവിക്കേണ്ട..
അതായിരുന്നു അവരുടെ എല്ലാ പ്രവർത്തിയുടെയും അർത്‌ഥം..
ചിലപ്പോഴെങ്കിലും നമ്മുടെ പ്രിയപെട്ടവരുടെ, ഉറ്റ ചങ്ങാതിയുടെ, ഉയർച്ച നമ്മളിൽ സമാധാനക്കേട് ഉണ്ടാകുന്നുവോ?
അകത്ത് കത്തിയും പുറത്ത് പത്തിയും !
പടച്ചവനെ ! ഈ ലോകമെല്ലാം നിന്റെ പുന്തോട്ടമാണ്.. ( ഒരു മഹൽ )
അല്ലാഹുവേ, എന്റെ അകം പുറത്തേക്കാൾ നല്ലത് ആക്കണേ.. ????
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
https://www.facebook.com/kpalakasseril/posts/10157492349194340
Post Your Comments