മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്പീക്കറിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.2 കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ യാത്രികരായ മൂന്ന് പേരെ പിടികൂടി. ഷാഹുൽ മൻസൂർ, കെ.കെ.അഷ്റഫ് എന്നിവരെ കസ്റ്റംസ് ഇന്റലിൻസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കഴിഞ്ഞ ദിവസവും കരിപ്പൂരിൽ സ്വർണം പിടിച്ചെടുത്തിരുന്നു. എയർ ഇന്ത്യാ എക്‌സ്പ്രസിൽ എത്തിയ കോഴിക്കോട് സ്വദേശി സിറാജ്, ദുബായിയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹമ്മദ് അമീൻ എന്നിവരിൽ നിന്നായി 35.5 ലക്ഷം രൂപ വിലവരുന്ന 955 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം കണ്ടെടുത്തത്. സിറാജ് അടിവസ്ത്രത്തിലൊളിപ്പിച്ച 937 ഗ്രാം സ്വർണ മിശ്രിതത്തിൽ നിന്നും 780 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. അഹമ്മദ് അമീൻ ചെക്കിംഗ് ലഗേജിൽ കൊണ്ടു വന്ന എമർജൻസി ലൈറ്റിൽ നിന്നും 175 ഗ്രാം തൂക്കം വരുന്ന സ്വർണ തകിടുകളാണ് കണ്ടെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം രണ്ട് പേരേയും ജാമ്യത്തിൽ വിട്ടു.
Also read : റെക്കോർഡ് കുതിപ്പുമായി സ്വർണ വില : ഇന്നത്തെ നിരക്കിങ്ങനെ
അതേസമയം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തിരുന്നു. എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ സ്വർണമാണ് പിടികൂടിയത്. സംഭവുമായി കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്.
വിമാനത്താവളത്തില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം കസ്റ്റംസ് പിടികൂടിയത് 5 കോടിയിലേറെ രൂപ വില വരുന്ന 13.5 കിലോഗ്രാം സ്വര്‍ണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും സ്വര്‍ണക്കടത്ത് പിടികൂടി. ബുധനാഴ്ച പിടിച്ചത് 7.5 കിലോഗ്രാം. മറ്റു ദിവസങ്ങളില്‍ പിടികൂടിയ സ്വര്‍ണം കിലോഗ്രാമില്‍: ഞായര്‍-1, വ്യാഴം 1.5, വെളളി-1, ശനി 2.5. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതു വരെ 50 കോടിയോളം രൂപ വില വരുന്ന 135 കിലോഗ്രാം സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ നിന്നു മാത്രമായി കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
Post Your Comments