കൊച്ചി: ഐഎസ്എല്ലില്‍ വീണ്ടും സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് അഞ്ചാം സമനില വഴങ്ങിയത്. 41–ാം മിനിറ്റിൽ ഗോൾ നേടിയ ശേഷം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുകയായിരുന്നു. എട്ടു പോയിന്റുമായി പോയിന്റു പട്ടികയിൽ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. 43 മിനിട്ടിൽ ലഭിച്ച ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാൽ രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിട്ടിനകം നോർത്ത് ഈസ്റ്റിന്‍റെ മറുപടി എത്തി. ഒഗ്ബച്ചെയാണ് കേരള ബ്ലാസ്റ്റേഴ്സിന് പെനാൽട്ടിയിലൂടെ ഗോൾ നേടി കൊടുത്തത്. നോർത്ത് ഈസ്റ്റിന്‍റെ സമനില ഗോളും പെനാൽറ്റിയിലൂടെയായിരുന്നു.
Post Your Comments