മക്ക: സൗദി അറേബ്യയിൽ 112 പ്രവാസികള്‍ പിടിയിൽ. മക്കയിൽ വീടുകൾ കേന്ദ്രീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. അൽശറാഇഅ്, ജിഇറാന, ബിഅ്‌റുൽ ഗനം എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ ഒരു മണി മുതലായിരുന്നു റെയ്ഡ് നടന്നത്. താമസ, തൊഴിൽ നിയമം ലംഘിച്ചവരും രേഖകളില്ലാത്ത പ്രവാസികളാണ് പരിശോധനയിൽ പിടിയിലായത്. ഇവരെ ശുമൈസി തർഹീലിലേക്ക് അയച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
also read : ഹെലികോപ്ടർ തകർന്നു വീണു; ഏഴു യാത്രക്കാരെ കാണാതായി
അതേസമയം ഒമാനിൽ വ്യാഴാഴ്ച ഒമാന്‍ മനുഷ്യശേഷി മന്ത്രാലയത്തിന്റെ പരിശോധന സംഘം 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മന്ത്രാലയം പുലര്‍ച്ചെ മസ്കറ്റ്, സിദാബ്, അൽ ബസ്താൻ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡില്‍ തൊഴിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ വനിതകൾ ഉൾപ്പെടെ 66 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തതെന്നത് മന്ത്രാലയം അറിയിച്ചു.
Post Your Comments