Latest NewsNewsIndia

പെൺകുട്ടിയെ അശ്ലീല വിഡിയോ കാണിച്ച പ്രതിക്ക് നാലുവർഷം തടവും പിഴയും

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്ന വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച 41കാരന് നാലുവര്‍ഷം തടവ്. മഹാരാഷ്ട്രയിലെ മരോള്‍ സ്വദേശി അമര്‍ജിത്ത് കാനോജിയിയെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. നാല് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് പ്രത്യേക ജഡ്ജി എ.ഡി.ഡിയോ വിധിച്ചത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2015 ലാണ്. 12 കാരിയായ പെണ്‍കുട്ടി പിതാവിന്റെ കടയില്‍  നിൽക്കുമ്പോഴാണ് അമര്‍ജിത്ത് വെള്ളം ചോദിച്ച്  കടയിലേക്കെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് തന്റെ പുതിയ ഫോണിലേക്ക് നോക്കാനായി അമര്‍ജിത്ത് പറഞ്ഞു. കുട്ടി ഫോണിലേക്ക് നോക്കിയപ്പോള്‍  അമര്‍ജിത്ത് നഗ്നവീഡിയോ കാണിക്കുകയായിരുന്നു. ഇത് കുട്ടി അടുത്ത കടയിലുള്ളവരോട് പറഞ്ഞു. ഇവർ ചേര്‍ന്ന് ഇയാളെ പോലീസിൽ പിടിച്ച് ഏൽപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button