ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രമുഖ മെഡിക്കല്‍ കോളേജിന്റെ അനുമതി റദ്ദാക്കാന്‍ തീരുമാനം, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇങ്ങനെ.
വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജിന്റെ അനുമതി റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
Read Also : എസ്ആര്‍ മെഡിക്കല്‍ കോളേജ് ക്രമക്കേട് വിഷയം; വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടി തുടരുന്നു
വേണ്ടത്ര അധ്യാപകരില്ലെന്നും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വേണ്ടത്ര രോഗികളില്ലെന്നും പരിശോധനക്ക് മെഡിക്കല്‍ കൗണ്‍സില്‍ എത്തുമ്പോള്‍ പുറത്തുനിന്ന് രോഗികളെ കൊണ്ടുവരികയാണ് ചെയ്യുന്നത് തുടങ്ങി നിരവധി പരാതികള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. കോളജിലെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അവസ്ഥയെക്കുറിച്ച് മെഡിക്കല്‍ കൗണ്‍സിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥികളെയും കോളജ് അധികൃതരെയും ഉള്‍പ്പെടുത്തി നടത്തിയ ഹിയറിങിന് ശേഷമാണ് ആരോഗ്യ മന്ത്രാലയം അനുമതി റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments