Latest NewsNewsIndia

ബിന്ദു അമ്മിണി ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ : അറസ്റ്റ് ചെയ്തതിനുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ഡല്‍ഹി : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു . യു പി ഭവനു മുന്നില്‍ കലാപം നടത്താന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ എത്തിയിരുന്നു . ഇവര്‍ക്കൊപ്പമായിരുന്നു ബിന്ദു അമ്മിണിയും . തുടര്‍ന്നാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

read also : മന്ത്രി എകെ ബാലന്റെ ഓഫീസിൽ വന്നിരുന്നു, തന്റെ നിഴലിനെപ്പോലും മന്ത്രി ഭയക്കുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെന്ന പേരിലാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ എത്തിയത് .ആദ്യം പെണ്‍കുട്ടികളെ പോസ്റ്ററുകള്‍ നല്‍കി അയക്കുകയും പിന്നാലെ ഭീം ആര്‍മി പ്രവര്‍ത്തകരെത്തുകയുമായിരുന്നു . നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് സ്ഥലത്തെത്തി . തുടര്‍ന്നാണ് പൊലീസ് കര്‍ശന നടപടി സ്വീകരിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button