Latest NewsKeralaNews

ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്തിന് മരണമില്ല: എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്വത്തിന് മരണമില്ലെന്ന് ബിജെപി സംസ്ഥാന ഉപാദ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മറ്റേതെങ്കിലും മതം അമ്പത് ശതമാനം കടന്നാല്‍ ഇന്ത്യ മതരാഷ്ട്രമായേക്കാമെന്ന് അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൗരത്വ ഭേഭഗതി വിരുദ്ധ സമരം അനാവശ്യമാണ് കൂത്ത്പറമ്പ് സമരത്തില്‍ അഞ്ച് ചെറുപ്പക്കാരെ കൊലക്ക് കൊടുത്തത് പോലെ മംഗലാപുരത്തും UP യിലും പാവം മുസ്ലിംങ്ങളെ കൊലക്ക് കൊടുക്കുകയാണെന്നും അബ്ദുള്ളക്കുട്ടി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്തിന് മരണമില്ല

മറിച്ച് മറ്റേതെങ്കിലും മതം 50% കടന്നാൽ
ഇന്ത്യ മതരാഷ്ട്രമായേക്കാം!??

ലോക ചരിത്രം
അതാണ് പഠിപ്പിക്കുന്നത്

1976 ൽ മതേതരം എന്ന വാക്ക് ഭരണഘടനയിൽ
ഇന്ദിര ഗാന്ധി എഴുതി വെച്ചത്
കൊണ്ടല്ല ഇന്ത്യ മതേതര രാജ്യമായത്

അത്
ഇന്ത്യയുടെ മാത്രം മഹത്വ സംസകാരമാണ്

ആർഷ ഭാരത ഹിന്ദു പരമ്പര്യത്തിത്തിന്റെ നന്മയാണ്
ഹിന്ദുത്വം
ഒരു വേ ഓഫ് ലൈഫ് ആണെന്ന്
അതാണ്
സ്വാമി വിവേകാനന്ദൻ പറയുന്നത്…

നമ്മളെ ചില ചെക്കന്മാർ ഈ ചരിത്രത്തെയാണ്
ചാണകം എന്നൊക്കെ പറഞ്ഞ് കൊഞ്ഞനം കാട്ടുന്നത്

പൗരത്വ ഭേഭഗതി വിരുദ്ധ സമരം അനാവശ്യ മാ ണ്
കൂത്ത്പറമ്പ് സമരത്തിൽ അഞ്ച് ചെറുപ്പക്കാരെ കൊലക്ക് കൊടുത്തത് പോലെ മംഗലാപുരത്തും UP യിലും
പാവം മുസ്ലിംങ്ങളെ കൊലക്ക് കൊടുക്കുകയാണ്…

ഇവിടെ പിറന്ന മണ്ണിൽ പൊക്കിൾ ‘ കഴിച്ചിട്ട ഒരു മുസൽമാനെയും ഈ നിയമം ബാധിക്കില്ല

NRC..
ആസാം ഉടമ്പടി…
തടങ്കൽ പാളയം..
എല്ലാം തുടങ്ങിയത് കോൺഗ്രസ്റ്റ് ഭരണത്തിലാണത്രേ!

എന്നിട്ടും എന്തേ ഈ ഭ്രാന്തൻ സമരം നിർത്തി പോകാത്തത്?

https://www.facebook.com/abdullakuttyofficial/posts/2851689128189170?__xts__%5B0%5D=68.ARAdr17GqvMYLCjEjqm2PpUEx7YxdFBb4c-Xkz0DahAisg4bzx2lm7A1G5KULNvXHRpmzBsH0DtXTP3pxNQ3Q0VYnizTBlFFRkVNDqmPGz8ooMFKwySMGuXI4ziyjvm3W2ufEx23SW9aZ_FfaF1KpWFFWsDi0s7Nb0TZqyVrDGDRDgOusiakxX4fbT43W41177HOpih1hdeGSTvXyRwrHxzhSdfadzOwBbYFdGfPwFybSjL3ZB59QxflG-qo8gWoydyIn72lIeHc4yomgJh8uC4WQ-C1HwbshDq5wVd4DYk-96wyF1dWw0_Q1-uelsY9Jk7_vfznMbmXDvZhqfH5FQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button