Latest NewsNewsInternational

സൊമാലിയയിൽ ട്രക്ക് ബോംബ് സ്ഫോടനത്തിൽ 76 മരണം

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാന നഗരമായ മൊഗദിഷുവില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 76 പേർ കൊല്ലപ്പെട്ടു. 50 ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മരിച്ചവരില്‍ ഏറെയും വിദ്യാര്‍ഥികളാണെന്നാണ് വിവരം.

രണ്ട് തുര്‍ക്കി പൗരന്മാരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നികുതി പിരിക്കുന്ന ചെക്ക് പോസ്റ്റിലാണ് സ്‌ഫോടനം നടന്നത്. ഭീകര സംഘടനകളൊന്നും സ്‌ഫോടനത്തിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അല്‍ ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് ഭീകര സംഘടന മുമ്പ് ഇത്തരം സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. അല്‍ ഷബാബ് ഭീകരരെ  മൊഗദിഷുവില്‍നിന്ന് പൂര്‍ണമായും പുറത്താക്കിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഭീകരരുടെ സാന്നിധ്യം ഇപ്പോഴും നഗരത്തിലുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 2017 ഒക്ടോബറില്‍ മൊഗദിഷുവില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 500 ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നും അല്‍ ഷബാബാണ് സ്‌ഫോടനം നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button