Latest NewsNewsIndia

അമിത് ഷായുടെ തുക്ഡേ തുക്ഡേ ഗ്യാങ്ങ് പ്രയോഗത്തിന് യശ്വന്ത് സിൻഹയുടെ മറുപടി, സംഘത്തിലുള്ള രണ്ട് പേരും ബിജെപിക്കാരെന്ന് യശ്വന്ത് സിൻഹ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്ര ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ ‘തുക്ഡേ തുക്ഡേ’ സംഘത്തില്‍ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബി.ജെ.പിയിലാണുള്ളതെന്നും യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.

രാജ്യത്തെ അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും ഡല്‍ഹിയിലെ ‘തുക്‌ഡെ തുക്‌ഡെ’ ഗ്യാങ്ങിനെ പാഠം പഠിപ്പിക്കാന്‍ സമയമായെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനാണ് യശ്വന്ത് സിന്‍ഹ മറുപടി നൽകിയത്. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ ‘തുക്‌ഡെ തുക്‌ഡെ’ സംഘത്തില്‍ രണ്ടുപേരുണ്ട്, ദുര്യോധനനും ദുശ്ശാസനനും. ഇരുവരും ബി.ജെ.പിയിലാണ്. ഇവരെ സൂക്ഷിക്കണം ഇങ്ങനെയായിരുന്നു യശ്വന്ത് സിന്‍ഹയുടെ ട്വീറ്റ്.

ബി.ജെ.പിയുടെ മുതിർന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ വാജ്‌പേയി മന്ത്രിസഭയില്‍ ധനം, വിദേശകാര്യ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. 2018 ലാണ് ഇദ്ദേഹം ബി.ജെ.പി വിട്ടത്. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button