KeralaLatest NewsNews

തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടിനേ​താ​ക്ക​ളെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി ജ​ഗ​ന്‍

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍. ടി​ഡി​പി എം​പി കേ​ശി​നേ​നി ശ്രീ​നി​വാ​സ്, ടി​ഡി​പി എം​എ​ല്‍​എ ബു​ദ്ധ വെ​ങ്ക​ണ്ണ എ​ന്നി​വ​രെ​യാ​ണ് ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സം മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ല്‍ ജ​ഗ​ന്‍റെ മൂ​ന്നു ത​ല​സ്ഥാ​ന ഫോ​ര്‍​മു​ല​യ്ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളെ ത​ട​ങ്ക​ലി​ലാ​ക്കി​യ​തെ​ന്നാണ് റിപ്പോർട്ട്. അ​മ​രാ​വ​തി​ക്കു​പു​റ​മേ വി​ശാ​ഖ​പ​ട്ട​ണ​വും ക​ര്‍​ണൂ​ലും ത​ല​സ്ഥാ​ന പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക എന്നതാണ് ജഗന്റെ ലക്ഷ്യം. അതേസമയം വി​ജ​യ​വാ​ഡ​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍​നി​ന്നു ത​ട​യാ​നാ​ണ് നേതാക്കളെ തടങ്കലിലാക്കിയതെന്നും സൂചനയുണ്ട്.

Read also: ബിജെപി സംസ്ഥാന പ്രസിഡന്റിനെ ജനുവരി 10ന് അറിയാം; കെ സുരേന്ദ്രൻ? കേന്ദ്ര നേതാക്കൾ ചർച്ചകൾക്ക് ഉടൻ എത്തും

ക​ഴി​ഞ്ഞ ടി​ഡി​പി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​ല​സ്ഥാ​ന ന​ഗ​ര നി​ര്‍​മാ​ണ​ത്തി​നാ​യി ഭൂ​മി ന​ല്‍​കി​യ​വ​രാ​ണ് പ്ര​ക്ഷോ​ഭം നടത്തുന്നത്. അ​മ​രാ​വ​തി​യി​ല്‍​നി​ന്നു ത​ല​സ്ഥാ​നം മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ലാ​ന്‍​ഡ് പൂ​ളിം​ഗ് പ​ദ്ധ​തി പ്ര​കാ​രം 33,000 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ലേ​ക്ക് സ്വ​മേ​ധ​യാ ത​ങ്ങ​ളു​ടെ ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ ഭൂ​മി വി​ട്ടു ന​ല്‍​കി​യ 28000 ക​ര്‍​ഷ​ക​രാ​ണ് ഇപ്പോൾ തെരുവിലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button