KeralaLatest NewsNews

കുഞ്ഞുങ്ങൾ ഉണ്ടോ എന്നൊന്നും വകവയ്ക്കാതെ പല വട്ടം ലൈംഗിക ബന്ധം നിർബന്ധമാണ്, ചായയിലും മറ്റും ചേർത്ത് അറിയാതെ മരുന്ന് കൊടുക്കും; വൈറലായി ഒരു കുറിപ്പ്

ബൈപോളാർ രോഗത്തിന് വർഷങ്ങളായി മരുന്ന് കഴിക്കുന്ന ഒരാളുടെ ഭാര്യയുടെ അനുഭവത്തെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹനാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മാനസിക പ്രശ്നം ഉള്ള ഒരാളുടെ കൂടെ , അയാളെ നോക്കി ജീവിക്കുന്ന വ്യക്തിയുടെ ശബ്ദം, പ്രത്യേകിച്ച് രോഗി പുരുഷൻ ആണേൽ; അയാളുടെ ഭാര്യയുടെ ശബ്ദം ഈ ലോകത്തിനു അന്യമാണ് ..അവരെ അറിയണം.. പിന്തുണ കൊടുക്കണമെന്ന് കലാ മോഹൻ വ്യക്തമാക്കുന്നു.

Read also:   കൂടത്തായി കൊലപാതക പരമ്പര: മുഖ്യ പ്രതി ജോളിക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മാനസിക പ്രശ്നം ഉള്ള ഒരാളുടെ കൂടെ , അയാളെ നോക്കി ജീവിക്കുന്ന വ്യക്തിയുടെ ശബ്ദം, പ്രത്യേകിച്ച് രോഗി പുരുഷൻ ആണേൽ; അയാളുടെ ഭാര്യയുടെ ശബ്ദം ഈ ലോകത്തിനു അന്യമാണ് ..അവരെ അറിയണം.. പിന്തുണ കൊടുക്കണം.
****************************************
ബൈപോളാർ രോഗത്തിന് വര്ഷങ്ങളായി മരുന്ന് കഴിക്കുന്ന ഒരാളുടെ ഭാര്യയെ ഒരിക്കൽ പരിചയപെട്ടു ..
രണ്ടാണ്മക്കൾ ..
അവർ രണ്ടും ഉദ്യോഗസ്ഥരും വിവാഹിതരും ..
വേറെ ആണ് താമസം ..
മാസാമാസം ചിലവിനു കാശെത്തിക്കും ..
ഡോക്ടർ ന്റെ അടുത്ത് കൊണ്ട് പോകാൻ എത്തും ..
വര്ഷങ്ങള്ക്കു മുൻപ് അസുഖം ആണെന്ന് അറിയാതെ വിവാഹം നടന്നു ..
സത്യത്തിൽ വിവാഹത്തിന് മുൻപ് സംസാരിക്കുമ്പോൾ , എന്തൊക്കെയോ ഒരു അരുതായ്മ തോന്നിയിരുന്നു ..
ചിന്തകള് , ആശയങ്ങള് ..ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല ..
അന്നത്തെ കാലമല്ലേ ..
അമ്മാവൻ കൊണ്ട് വന്ന ആലോചന .വലിയ കുടുംബം ..
പയ്യന് ഒരുപാടു സ്വത്തുണ്ട് .കുടുംബബിസ്സിനസ്സും …
എന്തോ ഒരു കുഴപ്പം പോലെ എന്ന് അമ്മയോട് പറഞ്ഞതും ,
ഒരു നോട്ടം നോക്കി ..
അതോടെ പിന്നെ ഒന്നും പറഞ്ഞില്ല ..പക്ഷെ കല്യാണം കഴിഞ്ഞു ഏറെ താമസിക്കും മുൻപ് അറിഞ്ഞു ,
വര്ഷങ്ങളായി മാനസിക രോഗത്തിന്റെ മരുന്ന് കഴിക്കുന്നുണ്ടെന്നും , പഠിത്തം ഇടയ്ക്കു മുടങ്ങിയത് ആണെന്നും ..
വിധി എന്ന് സമാധാനിക്കുവാൻ മനസ്സ് ഒരുങ്ങിയില്ല ..
അമ്മായി വഴി വീട്ടിൽ പറഞ്ഞു ..
പറ്റില്ല പൊരുത്തപ്പെടാൻ എന്ന് …
ആരും അതിനു അനുകൂലിച്ചില്ല ..
സമാധാനിപ്പിച്ചു , ഒത്തു പോകാൻ ഉപദേശിച്ചു ..
ഇളയ അനിയത്തിമാരുടെ ഭാവി ഓർമ്മിപ്പിച്ചു ..
അനിയന്റെ വിദ്യാഭ്യാസം മുടങ്ങുമെന്ന പേടി അറിയിച്ചു ..ഒടുവിൽ , നെഞ്ചിൽ നെരിപ്പോടുമായി വിധിയെ ശപിച്ചു കൊണ്ട് ദാമ്പത്യം തുടരാൻ തീരുമാനിച്ചു ..
സ്വന്തം വീട്ടുകാർ ഇത്തരത്തിൽ സ്വാർത്ഥർ ആകുമ്പോൾ ,
ഭാര്തതാവിന്റെ കുടുംബത്തിൽ നിന്നും എന്ത് പരിഗണ കിട്ടണനാണ് ?
ഒരുപാടു ആരോഗ്യവിദഗ്ദ്ധർ , സാമൂഹിക പ്രവർത്തകർ തുടങ്ങി പ്രമുഖരൊക്കെ ഉള്ള വലിയ കുടുംബത്തിലെ അംഗം ആണ് ഭാര്തതാവ്
അത് കൊണ്ട് തന്നെ രഹസ്യമായി വേണം ചികിൽസിക്കാൻ ..
പുറത്താരും അറിയാൻ പാടില്ല എന്നത് കർശന നിർദ്ദേശം ..ഉറക്കത്തിന്റെ , ഭക്ഷണത്തിന്റെ , എന്തിനു ചിരിയുടെ അളവ് പോലും നോക്കി ഒരു ജീവിതം ..
ഉന്മാദഅവസ്ഥ ആയാൽ ,
വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടോ എന്നൊന്നും വക വയ്ക്കില്ല ..
പല വട്ടം ലൈംഗിക ബന്ധം നിര്ബന്ധമാണ് ..സ്വർണ്ണം പണയം വെച്ച് , വില കൂടിയ സാരിയും മറ്റും വാങ്ങും , കാര് വാടകയ്ക്ക് എടുത്ത് പിന്നെ യാത്രകളാണ് ..
ആ യാത്രകളിൽ മിക്കവാറും അനാവശ്യമായി ആളുകളോട് വഴക്കിടും ..
ഡോക്ടർ നിർദേശിക്കുന്നത് അനുസരിച്ചു ,ചായയിലും മറ്റും ചേർത്ത് അറിയാതെ മരുന്ന് കൊടുക്കും..ഇടയ്ക്കു ഒന്ന് നേരെ ആകും പോൽ തോന്നുമ്പോൾ , ചികിത്സയുടെ രീതി അറിയാതെ മരുന്നു നിർത്തിയിട്ടുണ്ട് ..
അന്നൊക്കെ ഷോക്ക് ട്രീറ്റ്മെന്റ് എന്നാൽ ഭയാനകമാണ് ..
എത്രയോ വട്ടം അതിനു വിധേയമാക്കി ..
പലപ്പോഴും ആക്രമാസക്തനായി…
പല ഡോക്ടർമാരുടെ ചികിത്സ ..
വര്ഷങ്ങളായി പല തരം മരുന്നുകൾ ..
ചില മരുന്നുകളുടെ അലർജി ..
ഇടയ്ക്കു വിഷാദാവസ്ഥയിൽ കുത്തി വീഴും ..
അന്നേരം ചത്താൽ മതി , നിനക്ക് ഞാൻ ബാധ്യത എന്നൊക്കെ പറയും
സത്യത്തിൽ അന്നേരം സങ്കടം വരും ..
എന്തൊക്കെയോ പോലെ ..
പറയാൻ വയ്യ ..
ഒന്നിനും പറ്റുന്നില്ല ..എന്നൊക്കെ പറഞ്ഞു കരയും ..
കുഞ്ഞിനെ പോലെ ഞെഞ്ഞോട് ചേർന്നു കിടക്കും ..
അങ്ങനെ മാനസികമായി ഒട്ടും ഇഷ്‌ടമില്ലാതിരുന്ന ഞാൻ ,
ഒടുവിൽ ആ ഭ്രാന്തനെ എന്നെക്കാൾ ഏറെ സ്നേഹിച്ചു തുടങ്ങി .
അവർ അതും പറഞ്ഞു ചിരിച്ചു ..
നോവിന്റെ പാരമ്യത്തിൽ മനുഷ്യന് ഇങ്ങനെ ചിരിക്കാൻ ആകുമല്ലോ ..ഇതിന്റെ ഇടയ്ക് രണ്ടു മക്കൾ ..
ഭാഗം വെച്ചപ്പോൾ ,കുടുംബവീട് കിട്ടി ..
കൂടെ അദ്ദേഹത്തിന്റെ കിടപ്പിലായ മാതാപിതാക്കളെയും ..
അദ്ദേഹത്തിന്റെ സഹോദരന്മാർ സാമ്പത്തികമായി സഹായിക്കുന്നത് തുടർന്ന് കൊണ്ടിരുന്നു ..
സഹോദരി മാസാമാസം പലചരക്കു സാധനങ്ങൾ എത്തിച്ചു ..
സത്യത്തിൽ അതൊരു അസഹ്യത ആയിരുന്നു ..
എന്റെ കുടുംബത്തിന്റെ , അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദാക്ഷണ്യത്തിൽ ചെലവ് നടത്തുക എന്നത് ..
തുടർന്ന് പഠിച്ചാൽ ഒരു ജോലി നേടാമെന്ന് തോന്നി ആഗ്രഹം അറിയിച്ചു എങ്കിലും ആരും സമ്മതിച്ചില്ല …
ഭാര്യയുടെ കടമ , അമ്മയുടെ കടപ്പാട് , ഉത്തരവാദിത്വം , പുത്രവധുവിന്റെ ധർമ്മം ഇതൊക്കെ ചൂണ്ടി കാട്ടി വീട്ടിനുള്ളിൽ തളച്ചു ..
ജീവിതത്തോട് മോഹമില്ലാതെ , മരണത്തെ ഭയമില്ലാതെ ജീവിക്കാൻ തുടങ്ങി ..മക്കൾ നന്നായി പഠിച്ചു, ഉദ്യോഗം നേടി ..
അതോടെ കുടുംബക്കാർ സ്വസ്ഥമായി …പിൻവലിഞ്ഞു ..
ഇനി മക്കൾ നോക്കുമല്ലോ ..ഇപ്പോൾ അദ്ദേഹത്തിന് അറുപത്തിഅഞ്ചു വയസ്സായി ..
എനിക്കും ഏതാണ്ട് അറുപത്തിനോട് അടുക്കുന്നു ..
എന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾ പുറമെ അദ്ദേഹത്തിന്റെ അസുഖങ്ങൾ ..
ഇടയ്ക്കു മരുന്ന് കഴിക്കാൻ കൂട്ടാക്കില്ല ..
വല്ലാത്ത നിര്ബന്ധ സ്വഭാവം ..
കുളിക്കാൻ മടി , തുണി ഉടുക്കാൻ നിര്ബന്ധിക്കണം , പണ്ടില്ലാത്ത ഒന്ന് , ഇപ്പോൾ തുടങ്ങി ..
തെറി പറയുക ..
ഈ കാരണങ്ങൾ ഒക്കെ കൊണ്ട് ആണ്മക്കളുടെ ഭാര്യമാർ അധികം വരാറില്ല ..
അവരുടെ വീട്ടുകാരോട് മറച്ചു വെച്ചാണ് വിവാഹം കഴിച്ചതും ,
എനിക്ക് അതിനോട് താല്പര്യം ഇല്ലായിരുന്നിട്ടും വഴങ്ങേണ്ടി വന്നു ..
അതിന്റെ ഈർഷ്യ ഉള്ളത് കൊണ്ട് മരുമക്കളുടെ സമ്പർക്കം കുറവാണു ..
ഉറങ്ങണം എന്ന് ശക്തമായി തോന്നുകയും ,പാതിരാവായാലും ഇദ്ദേഹം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങി നടക്കുന്നത് കാരണം ,
പറ്റാതെ ആകുകയും ചെയ്യുമ്പോൾ ,
അത് ശരീരത്തിനെ വല്ലാതെ ബാധിക്കുന്നു ..ആ സ്ത്രീ പറയുന്നത് , ഞാൻ ഈ എഴുതിയത് എത്ര ശതമാനം പേർക്ക് ഉൾകൊള്ളാൻ കഴിയും എന്നറിയില്ല .
ഇതേ അവസ്ഥ ഒരു സ്ത്രീ ആണ് അനുഭവിക്കുന്നത് എങ്കിൽ ,
ഇതേ പോലെ ഒരു ഭാര്തതാവ് നോക്കുമോ ?
ഉണ്ടാകാം , വളരെ ചെറിയ ഒരു ശതമാനം ..”എനിക്ക് എന്താ പറ്റുന്നത് എന്നറിയാൻ വയ്യ ..
ഒന്നിനും ഉത്സാഹം തോന്നുന്നില്ല .
ശരീരത്തിന്റെ ഒടിവോ ചതവോ ആണേൽ കാണിച്ചു കൊടുക്കാം ..
എന്റെ മനസ്സിൽ എന്താ തോന്നുന്ന വികാര വിചാരങ്ങൾ എന്ന് പറഞ്ഞു തരാൻ പോലും എനിക്ക് അറിയില്ല ..
ഞാൻ അദ്ദേഹത്തോട് പറയുമ്പോൾ ,എന്റെ അഹങ്കാരം എന്നാണ് പറയുന്നത് ..”സാധാരണയായി മാനസിക വിദഗ്ധന്റെ അടുത്ത് വരുന്ന രോഗികളായ സ്ത്രീകളുടെ ഒരു പരാതി ആണിത് ..
ഇതേ പരാതി , ഭാര്തതാവ് പറഞ്ഞു അധികം കേട്ടിട്ടുണ്ടാകില്ല ..
ഇന്ന് തന്നെ ഈ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യണം എന്ന് തോന്നി ..
എന്റെ ഒരു പോസ്റ്റ് നു കീഴെ ഒരു പുരുഷൻ ചോദിച്ചു ,
ഞാൻ ഒരു പുരുഷ വിരോധി ആണോ എന്ന് ..
അനുഭവങ്ങൾ എഴുതുമ്പോൾ , അതേ പോലെയേ എഴുതാൻ പറ്റു..
അല്പം യുക്തി ഉള്ളവർക്ക് മനസ്സിലാകും എന്താണ് ഓരോ അക്ഷരത്തിന്റെയും , അക്ഷരം കോർക്കുന്ന വരികളുടെയും അർത്ഥം എന്ന് ..
അല്ലേൽ അക്ഷരങ്ങൾക്ക് ലിംഗവും യോനിയും ഉണ്ടോ ?
അതിന്റെ അടിസ്ഥാനത്തിലാണോ
കുറിക്കുന്നത് , ആണിനെ ഇഷ്‌ടമില്ലാത്ത ഈ ആളാണെന്നു കരുതുന്നത് ?
ആരാണ് എഴുതുന്നത് എന്ന് നോക്കാതെ വായിക്ക് .
അപ്പോൾ ഇത്തരം ഭോഷത്തരം ചിന്തിക്കില്ല .
പൊട്ടന്റെ ചെവിയിൽ ശംഖു ഊതുന്നതിൽ കാര്യമില്ല ,
എന്നാലും കഷ്‌ടം തന്നെ ..കല, കൗൺസലിംഗ് സൈക്കോളജിസ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button