ന്യൂഡല്‍ഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്കു ഹിന്ദുവായതിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. പാകിസ്ഥാനുവേണ്ടി വളരെയേറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമായിട്ടും ഡാനിഷ് കനേരിയക്ക് ഇങ്ങനെയൊരു ചൂഷണം നേരിടേണ്ടിവന്നത് വലിയ നാണക്കേടാണെന്നും പാകിസ്ഥാന്റെ യഥാര്‍ഥ മുഖം ഇതാണെന്നും ഗംഭീർ പറയുകയുണ്ടായി.
ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും കനേരിയയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ താരത്തിനു വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ അത് അങ്ങേയറ്റം അപലപനീയമാണെന്നു മുരളീധരന്‍ പറഞ്ഞു. ഇന്ത്യയില്‍ അസ്ഹറുദ്ദീന്‍ 5-6 വര്‍ഷം മുഴുവന്‍ ക്യാപ്റ്റനായിരുന്നിട്ടുണ്ട്. അവിടെയൊന്നും വിവേചനമില്ല. മതത്തെയും കായിക മത്സരത്തേയും കലര്‍ത്താന്‍ ശ്രമിക്കരുതെന്നും മുരളീധരൻ വ്യക്തമാക്കി.
Post Your Comments