ന്യൂഡല്‍ഹി: ദേശീയ പൗരത്വപ്പട്ടികയ്ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കാനാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററെന്നും ഇതിനെ വ്യക്തമായ പദ്ധതിയിലൂടെ ചെറുത്തുതോൽപ്പിക്കണമെന്നും വ്യക്തമാക്കി എഴുത്തുകാരി അരുദ്ധതി റോയ്. ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അവർ. നോട്ടുനിരോധത്തിലൂടെ സമ്പദ്ഘടനയെ തകര്‍ത്ത സര്‍ക്കാര്‍ ഇപ്പോള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ലാത്തിയടി കൊള്ളാനോ ബുള്ളറ്റുകള്‍ ഏറ്റുവാങ്ങാനോ അല്ല നാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. നിരവധികാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അവർ പറയുകയുണ്ടായി.
പൗരത്വ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയപോലെ എന്‍.ആര്.സിയും എന്‍.പി.ആറും അവര്‍ക്ക് പാസാക്കേണ്ട ആവശ്യമില്ല. പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്.സിക്കുമെതിരെ പ്രക്ഷോഭം ആളിപ്പടര്‍ന്നപ്പോള്‍ എന്‍.പി.ആര് എന്ന പിന്‍വാതില്‍ വഴി പ്രവേശിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സി.എ.എ നടപ്പാക്കില്ലെന്ന് 10 മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, അവരില്‍നിന്ന് ഇക്കാര്യത്തില്‍ ഉറപ്പുവാങ്ങണമെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.
Post Your Comments