ന്യൂഡല്‍ഹി: വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയ്ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം. വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദന യോജനയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവിറങ്ങി. പെന്‍ഷന് അര്‍ഹരായവര്‍ ഉടന്‍ തന്നെ ആധാര്‍ നമ്പര്‍ നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചത്. തട്ടിപ്പ് തടയാനുമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ആനുകൂല്യത്തിന് അര്‍ഹരായ പുതിയ അപേക്ഷകര്‍ അവരുടെ അപേക്ഷയോടൊപ്പം ആധാര്‍വിവരങ്ങളും നല്‍കണം. ആധാര്‍ കൈവശമില്ലാത്തവര്‍ എത്രയും പെട്ടെന്ന് തന്നെ ആധാര്‍ എടുക്കാനും നിര്‍ദ്ദേശമുണ്ട്. നേരത്തെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമായിരുന്നില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ യഥാക്രമം ലഭിക്കാനും.
തിരഞ്ഞെടുത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് തുകയുടെ 8 മുതല്‍ 8.3 ശതമാനം വരെ ലഭിക്കും. മോശം ബയോമെട്രിക് കാരണം ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ വീണ്ടും ആധാര്‍വിവരങ്ങള്‍ നല്‍കാം. വണ്‍ടൈം പാസ്‌വേഡ് വഴിയോ, ആധാറിന്റെ കോപ്പി നല്‍കിയോ ആധാര്‍ പ്രമാണീകരണം നടത്താം. വണ്‍ ടൈം പാസ്‌വേര്‍ഡിനെ അടിസ്ഥാനമാക്കികൊണ്ടുള്ള പ്രമാണീകരണം സാധ്യമല്ലാത്ത പക്ഷമായിരിക്കും ആധാര്‍കോപ്പി നല്‍കേണ്ടിവരുക. ക്വു ആര്‍ സംവിധാനം വഴിയാകും ഇതിലെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക.
2017-18, 2018-19 വര്‍ഷങ്ങളിലെ ബജറ്റിലാണ് പ്രധാനമന്ത്രി വയ വന്ദന യോജന പദ്ധതി പ്രഖ്യപിച്ചത്. എല്‍ഐസി വഴിയാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ആധാര്‍ നമ്പര്‍ നല്‍കിയവര്‍ ആനുകൂല്യം തുടരുന്നതിനായി ആധാര്‍ എന്റോള്‍ ചെയ്ത സ്ലിപ്പോ, താഴെ പറയുന്ന രേഖകളോ സമര്‍പ്പിക്കേണ്ടതാണ്.
* ബാങ്ക് പാസ്ബുക്ക് കോപ്പി
* തിരിച്ചറിയല്‍ കാര്‍ഡ്
* റേഷന്‍ കാര്‍ഡ്
* പാന്‍ കാര്‍ഡ്
* ഡ്രൈവിംഗ് ലൈസന്‍സ്
* പാസ്‌പോര്‍ട്ട്
* കിസാന്‍ ഫോട്ടോ പാസ്ബുക്ക്
* ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കേറ്റ്
Post Your Comments