കോയമ്പത്തൂർ: കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാലു മലയാളികൾ മരിച്ചു. ദേശീയപാത മധുക്കര ഈച്ചനാരിക്ക് സമീപം എൽ ആൻഡ് ടി ബൈപ്പാസിൽ ആണ് അപകടം നടന്നത്. രണ്ടു കുട്ടികളടക്കം നാലു പേർക്കു പരുക്കേറ്റു. രമേഷ് (50), മീര (37), ആദിഷ (12), ഋഷികേശ് (7) എന്നിവരാണു മരിച്ചത്.
ALSO READ: മുത്തൂറ്റ് ഫിനാന്‍സിലെ സ്വർണമോഷണം; കൂടുതൽ വിവരങ്ങൾ പുറത്ത്
ആതിര (16), വിപിൻ ജോർജ് (43), നിരജ്ഞൻ (11), കാർ ഡ്രൈവർ രാജ (44) എന്നിവർക്കാണു പരുക്ക്. കേരളത്തിൽ നിന്നു കോയമ്പത്തൂരിലേക്കു പോയ കാർ മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിച്ചിച്ചു.
Post Your Comments