കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് ദിവസത്തിനിടെ 10 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജെ കെ ലോണ്‍ ആശുപത്രിയിലാണ് കുട്ടികള്‍ മരിച്ചത്. ഡിസംബര്‍ 23ന് ആറ് കുട്ടികളും ഡിസംബര്‍ 24ന് നാല് കുട്ടികളും മരിച്ചു. അഞ്ച് വീതം ഒരു ദിവസം മുതല്‍ ഒരു വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മരിച്ചത്. ചികിത്സാപ്പിഴവ് മൂലമല്ല കുട്ടികള്‍ മരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
്അതീവ ഗുരുതരമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തിച്ച 10 കുട്ടികളാണ് രണ്ടുദിവസത്തിനിടെ മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ദിവസം ശരാശരി ഒന്നുമുതല്‍ മൂന്ന് കുട്ടികള്‍ വരെ ആശുപത്രിയില്‍ മരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ട് ദിവസത്തിനിടെ 10 കുട്ടികള്‍ മരിച്ചത് കൂടുതലാണെങ്കിലും അസ്വഭാവികതയില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എച്ച് എല്‍ മീണ പറഞ്ഞു. സമീപകാലത്ത് ആശുപത്രിയിലെ ശിശുമരണ നിരക്ക് കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 23-ാം തീയതി മരിച്ച അഞ്ചുമാസം പ്രായമുള്ള കുട്ടിക്ക് ഗുരുതരമായ ന്യൂമോണിയ ആയിരുന്നു. അതേദിവസം ഏഴു വയസുള്ള കുട്ടി മരിച്ചത് ശ്വാസകോശരോഗത്തെ തുടര്‍ന്നാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഗുരുതരമായ അവസ്ഥയിലാണ് മറ്റ് ആശുപത്രികളില്‍നിന്ന് കോട്ട ആശുപത്രിയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതെന്ന് പീഡിയാട്രിക് വിഭാഗം തലവന്‍ അമ്രിത് ലാല്‍ ബൈരവ ചൂണ്ടിക്കാട്ടി. ‘ദേശീയ എന്‍ഐസിയു റെക്കോര്‍ഡ് പ്രകാരം നവജാതശിശുക്കള്‍ മരണപ്പെടാനുള്ള സാധ്യത 20 ശതമാനം വരെയുണ്ട്. എന്നാല്‍ ഇവിടെ 10-15 ശതമാനം വരെ മാത്രമേയുള്ളു. മധ്യപ്രദേശിലെ ആശുപത്രികളില്‍നിന്ന് പോലും അതീവ ഗുരുതരാവസ്ഥയിലായ കുട്ടികളെ ഇവിടെ കൊണ്ടുവരാറുണ്ട്. അസുഖം ഗുരുതരമാകുമ്‌ബോള്‍ മറ്റ് ആശുപത്രികളില്‍നിന്ന് വിടുന്ന കുട്ടികള്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്’- അമ്രിത് ലാല്‍ ബൈരവ പറയുന്നു.
Post Your Comments