ചുവപ്പുനാടയിൽ കുരുങ്ങാതെ ജന സേവനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രദ്ധ ചെലുത്തണമെന്ന് എക്സൈസ് – തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ട്രൈ സം ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Read also: ‘ബിഗ് ത്രീ മോഡല്‍’ പോലെ മണ്ടന്‍ ആശയമാണിത്; സൗരവ് ഗാംഗുലിക്കെതിരെ പാക് മുന്‍ നായകന്‍
ജനങ്ങൾക്ക് അവകാശപ്പെട്ട സേവനം കാലതാമസമില്ലാതെ വേഗം നൽകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തണം. മൂന്നര വർഷം മുമ്പുള്ള കേരളമല്ലിത്. വികസന കുതിപ്പിലേക്ക് കേരളം മാറി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിച്ചു. ഓരോ വർഷവും സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കായി സമർപ്പിക്കുകയാണ്. ഇത് മുമ്പെങ്ങുമില്ലാത്ത മാറ്റമാണ്. നാല് മിഷനുകളിലൂടെ സർവതല സ്പർശിയായ വികസനം നടക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ ഭാഗമാണ്. കേരളത്തിലുടനീളം ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്ക് കൃഷി അറിവു പകർന്നു നൽകലും പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി അധ്യക്ഷയായി.
Post Your Comments