Latest NewsNewsIndia

അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം

ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ജമ്മുകശ്‍മീരിലെ പൂഞ്ചിൽ കൃഷ്‌ണഘാട്ടി സെക്ടറിൽ വൈകിട്ട് 3:45ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also read : പരിശീലനത്തിനിടെ അപകടം : രണ്ടു സൈനികർ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഉറി മേഖലയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ യുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ സൈനികനും പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ബുധനാഴ്ച രാവിലെ 11.30ഓടെ ഉറിയിലെ ഹാജിപീര്‍ പ്രദേശത്ത് പാകിസ്ഥാന്‍ സൈന്യം വെടിവെയ്പ്പ് നടത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.  ഷെല്ലാക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button