KeralaLatest NewsNews

വലയ സൂര്യഗ്രഹണം കാണാൻ കാത്തിരുന്ന വയനാട്ടുകാര്‍ക്ക് വൻ നിരാശ

കൽപ്പറ്റ : കേരളത്തിൽ വലയ സൂര്യഗ്രഹണം ദൃശ്യമായി, വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കാസര്‍കോടും കണ്ണൂരും വയനാട്ടിലുമാണ് ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാൻ കഴിയുക എന്നു അറിയിച്ചിരുന്നത്. എന്നാൽ ഏറെ വ്യക്തതയോടെ വലയ സൂര്യഗ്രഹണം കാണാൻ കാത്തിരുന്ന വയനാട്ടുകാര്‍ വൻ നിരാശയിലെന്നാണ് റിപ്പോർട്ട്. കാലാവസ്ഥയാണ് കാരണം,അന്തരീക്ഷം മേഘാവൃതമായതിനാൽ ആദ്യമണിക്കൂറുകളിൽ പോലും ആര്‍ക്കും ഗ്രഹണം കാണാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

Also read : ആകാശ വിസ്മയം ദൃശ്യമായി തുടങ്ങി; വലയ സൂര്യഗ്രഹണം ആരംഭിച്ചു : സൂര്യനെ നേരിട്ട് നോക്കരുതെന്ന് മുന്നറിയിപ്പ്

വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടിൽ സംഘടപിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികൾ അടക്കം ഒട്ടേറെ പേര്‍ അതിരാവിലെ തന്നെ ഇവിടെ എത്തിയിരുന്നു. പ്രായഭേദമില്ലാതെ വലിയ ആൾക്കൂട്ടമാണ് വയനാട്ടിൽ ഗ്രഹണം കാണാൻ കാത്ത് നിന്നിരുന്നത്. കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചതോടെ കൽപ്പറ്റയിടലക്കം വലിയ ക്രമീകരണങ്ങൾ ഒരുക്കിയത്.

കേരളത്തിൽ രാവിലെ എട്ട് മണിയോടെയാണ് ഗ്രഹണം ദൃശ്യമായി തുടങ്ങിയത്. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. ഒരു കാരണവശാലും നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാൻ ശ്രമിക്കരുത്. ബൈനോക്കലറുകളിലൂടെയോ, ടെലിസ്കോപ്പിലൂടെയോ നേരിട്ടോ കൂളിംഗ് ഗ്ലാസ് വച്ചോ, എക്സ്റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button