Latest NewsIndiaNewsBusiness

വിദേശനിക്ഷേപം : ആറ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ , ഇന്ത്യക്ക് റെക്കോർഡ് നേട്ടം

ന്യൂ ഡൽഹി : ഇന്ത്യന്‍ മൂലധന വിപണിയിലെ വിദേശനിക്ഷേപത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ.  ആറ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ട്. ഈ വർഷം മാത്രം 99,966 കോടി രൂപയാണ് വിദേശത്ത് നിന്നും ഇന്ത്യൻ ഓഹരികളിലേക്ക് എത്തിയത്. വർഷം അവസാനിക്കുന്നതിന് മുൻപ് ലക്ഷം കോടി നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടിൽ പറയുന്നു.  2019ൽ ഇത്രയും തുക ഇന്ത്യയിലേക്കെത്തുന്നത് ഇന്ത്യൻ മൂലധന വിപണിയില്‍ വിദേശനിക്ഷേപകർക്ക് മുൻപുണ്ടായിരുന്ന വിശ്വാസം തിരികെ വരുന്നുവെന്ന ശുഭസൂചനയാണ് നൽകുന്നത്.

Also read : ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചു : സെന്‍സെക്‌സിലും ,നിഫ്റ്റിയിലും സമ്മിശ്ര പ്രതികരണം

ഇതിനു മുൻപ് 2013ലാണ് ഒരു കലണ്ടർ വർഷം ഇതിനേക്കാൾ കൂടുതൽ തുക നിക്ഷേപിക്കപ്പെട്ടത്. 1.13 ലക്ഷം കോടി ഇക്വിറ്റികളിൽ അന്ന് നിക്ഷേപിക്കപ്പെട്ടു. 2019 കലണ്ടർ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ മാത്രം 43,781 കോടിയാണ് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടത്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ 22,463 കോടി രൂപയുടെ വിദേശനിക്ഷേപം പിൻവലിച്ചിരുന്നു. 2013 ൽ 1,13,136 കോടി, 2014 ൽ 97054 കോടിയുമാണ് വിദേശനിക്ഷേപമായി ഇന്ത്യയിൽ എത്തിയത്. 2015 ൽ 17,808 കോടിയായി ഇത് ഇടിഞ്ഞു. 2016 ൽ 20568 കോടി മാത്രമാണ് എത്തിയത്.
2017 ൽ 51252 കോടി നിക്ഷേപം എത്തിയപ്പോൾ 2018 ൽ നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കപ്പെട്ടു. നിക്ഷേപത്തിൽ 33014 33014 കോടി രൂപ കുറഞ്ഞു.

അതേസമയം ബിഎൻപി പാരിബാസ് പുറത്തുവിട്ട കണക്കുകളിൽ 2019 ൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപം വൻതോതിൽ ഉയർന്നതായി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്ക് 12.8 ബില്യൺ ഡോളറും തായ്‌വാനിലേക്ക് 9.1 ബില്യൺ ഡോളറും ഇന്തോനേഷ്യയിലേക്ക് 2.9 ബില്യൺ ഡോളറുമാണ് വിദേശനിക്ഷേപം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button