KeralaLatest NewsNews

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഭക്തര്‍ക്ക് പൊലീസിന്റെ വക നടയടി

ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഭക്തരെ പൊലീസ് ഉപദ്രവിക്കുന്നെന്ന്് ആരോപണം. മണിക്കുറുകള്‍ വരിയില്‍ നില്‍ക്കുന്ന ഭക്തരെയാണ് പോലീസ് ലാത്തി പ്രയോഗം നടത്തുന്നത്. ശബരിമല ഡ്യൂട്ടിക്കെത്തിയ മൂന്നാം ബാച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മാധ്യമ ശ്രദ്ധ അധികം പതിയാത്ത മരക്കൂട്ടത്തും ശരംകുത്തിയിലുമാണ് പൊലീസിന്റെ ഈ നടപടി.

മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ പ്രാഥമികാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനുമായി ക്യൂവിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കും. ഇങ്ങനെയുള്ളവര്‍ക്കാണ് പൊലീസിന്റെ വടി പ്രയോഗം ഏല്‍ക്കേണ്ടി വരുന്നത്. പ്രായമായവരെയും കൂടാതെ കുട്ടികളെയും ഇവര്‍ ഉപദ്രവിക്കുന്നുണ്ട്. ഇത് പലപ്പേഴും കയ്യേറ്റത്തിലേക്ക് കടക്കാറുണ്ട്.

കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ ഗതാഗതക്കുരുക്കിന് ഇതുവരെയും പരിഹാരം കണ്ടെത്താനായിട്ടില്ല. അവധി ദിവസങ്ങളായതിനാല്‍ ശബരി മലയില്‍ വന്‍ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങല്‍ റോഡില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ കെഎസ്ആര്‍ടിസിക്കും സര്‍വീസ് നടത്താന്‍ കഴിയുന്നില്ല. ഇതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് മടങ്ങിപ്പോകാന്‍ സാധിക്കുന്നില്ല. ശരണപാതയില്‍ പല ഭാഗങ്ങളിലും വെള്ളവും ആഹാരവും കിട്ടാതെ തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങള്‍ എത്താതെ അവശ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ അടച്ചിടേണ്ട സ്ഥിതിയാണ്. പ്രധാന ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതിന് പകരം വനമേഖലയില്‍ വാഹനങ്ങള്‍ അശാസ്ത്രീയമായി തടഞ്ഞിടുന്നതാണ് അയ്യപ്പ ഭക്തരെ ദുരിത്തിലാഴ്ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button