ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരേ വിമർശനവുമായി കോൺഗ്രസ്. ഇന്ന് രാഷ്ട്രീയം സംസാരിക്കാന്‍ കരസേനാ മേധാവിയെ അനുവദിച്ചാല്‍ നാളെ എന്തുണ്ടാകുമെന്ന് ആര്‍ക്കറിയാമെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പറയുകയുണ്ടായി. അദ്ദേഹം തന്നെ പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള സമരത്തില്‍ സംസാരിക്കുന്നത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണെന്നും ബ്രിജേഷ് കലപ്പ കൂട്ടിച്ചേർത്തു.
അതേസമയം അധികാരപരിധി ലംഘിച്ച ജനറല്‍ ബിപിന്‍ റാവത്ത് മാപ്പുപറയണമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കരസേനാ മേധാവിയെ ശാസിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പാകിസ്ഥാന്റെ മാതൃകയില്‍ സൈന്യത്തെ സര്‍ക്കാര്‍ രാഷ്ട്രീയവല്ക്കരിക്കുകയാണെന്നുംമോദി സര്‍ക്കാരിന് കീഴില്‍ രാജ്യം ചെന്നുപതിച്ച അധപതനത്തിന് തെളിവാണിതെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments