കൊല്‍ക്കത്ത: വിസ നിഷേധിച്ച് ബംഗ്ലാദേശിന്റെ പ്രതിഷേധം. ബംഗാള്‍ മന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം തടഞ്ഞു. പശ്ചിമ ബംഗാളിലെ മന്ത്രിയും ജാമിയത്ത് ഉലമ ഹിന്ദ് നേതാവുമായ ക്കാസിദ്ദിഖുള്ള ചൗധരിണ് ബംഗ്ലാദേശ് സര്‍ക്കാര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്. ഡിസംബര്‍ 26നാണ് മന്ത്രി ബംഗ്ലാദേശ് സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബംഗ്ലാദേശി വിദേശകാര്യ മന്ത്രിയും, ആഭ്യന്തര മന്ത്രിയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. വിസയ്ക്കുള്ള കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടും ബംഗ്ലാദേശ് അധികൃതര്‍ വിസ നിഷേധിച്ചു. എന്ത് കാരണത്തലാണ് വിസ റദ്ദാക്കിയതെന്ന് യാതൊരു വിശദീകരണവും ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന ഇതുവരെ നല്‍കിയിട്ടില്ല. ബംഗ്ലാദേശിലേക്ക് പോകാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും സന്ദര്‍ശന വിവരം അറിയാമായിരുന്നു. എന്നാല്‍ അവസാന നിമിഷം യാത്ര റദ്ദാക്കേണ്ട സാഹചര്യമാണുണ്ടായതെന്നും സിദ്ദിഖുള്ള ചൗധരി പറഞ്ഞു.എസ്പ്ലനേഡില്‍ നടന്ന റാലിയില്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കാതെ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തേയ്ക്ക് എത്തുകയാണെങ്കില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് സിദ്ദിഖുള്ള ചൗധരി ഭീഷണി മുഴക്കിയിരുന്നു.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബംഗ്ലാദേശി വിദേശകാര്യ മന്ത്രിയും, ആഭ്യന്തര മന്ത്രിയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി ബംഗ്ലാദേശ് എ.കെ.അബ്ദുള്‍ മോമെന്‍ അറിയിച്ചത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ശക്തമായി പ്രതികരിച്ചിരുന്നു. ‘ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആരാണ് അത്തരത്തിലൊരു വിവരം നല്‍കിയതെങ്കിലും അത് ശരിയല്ല. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ല എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യക്ക് അവരുടെ രാജ്യത്തിനുള്ളില്‍ തന്നെ നിരവധി പ്രശ്നങ്ങളുണ്ട്. പക്ഷേ ഞങ്ങളെ അത് അലട്ടുന്നില്ല. ഒരു സൗഹൃദ രാജ്യമെന്ന നിലയില്‍ സൗഹൃദത്തെ ബാധിക്കുന്ന എന്തെങ്കിലും ഇന്ത്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. മതേതര രാഷ്ട്രമെന്ന നിലയില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തു’മെന്നും അമിത് ഷായുടെ പ്രസംഗത്തിനോടുള്ള പ്രതികരണവുമായി മോമെന്‍ രംഗത്തെത്തിരുന്നു.
Post Your Comments