KeralaLatest NewsNewsIndiaInternational

ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ദുബായ്: ക്രിസ്മസ് ദിനത്തില്‍ ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ദുബായ്- അബുദാബി റോഡില്‍ നടന്ന അപകടത്തിലാണ് മലയാളി ഉള്‍പ്പടെ രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായത്.

പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍ (19),തിരുവനന്തപുരം കവടിയാര്‍ സ്വദേശി ശരത് കുമാര്‍ (21) എന്നിവരാണ് മരിച്ചത്.സംഭവസ്ഥലത്തു തന്നെ മരണം സംഭവിക്കുകയായിരുന്നു.

ദുബായ് ഡി.പിഎസില്‍ ഇരുവരും നേരത്തെ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഉപരി പഠനത്തിനായി വിദേശത്തേക്ക് പോയ ഇവര്‍ ക്രിസമ്‌സിന് ദുബായിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക്് എത്തിയതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button