തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രതികള്‍ക്ക് അകമ്പടി പോയ പോലീസുകര്‍ക്ക് ഗുണ്ടയുടെ വക മര്‍ദ്ദനം. തിരുവനന്തപുരം ജില്ലാ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു ആക്രമണം.
ഗുണ്ടയായ ബിജു നാട്ടുകാരുടെ മുന്നില്‍ വച്ച് പോലീസ്കാരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവ സമയത്ത് മദ്യ ലഹരിയിലായിരുന്നു ഇയാള്‍.
നിരവധി കേസുകളിലെ പ്രതിയാണ് ബിജു. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ എത്തിച്ച ശേഷം മടങ്ങി വരവെയാണ് ബിജുവിന്റെ ആക്രമണം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പേലീസ് എത്തിയാണ് ബിജുവിനെ തടഞ്ഞത്. പോലീസ്കാരെ അക്രമിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ബിജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Post Your Comments