
ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ തുടര്‍ക്കഥയായി പീഡനം. ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അയല്‍വാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നാവില്‍ മാത്രം ഈ വര്‍ഷം 185 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഏഴുവയസ്സുകാരി വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. അയല്‍വായി പെണ്‍കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി തന്നെയാണ് രക്ഷിതാക്കളോടെ പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയും എസ്പി അടക്കമുള്ളവര്‍ കുട്ടിയുടെ വീട്ടിലെത്തുകയും ചെയ്തു. പക്ഷേ ആ സമയംകൊണ്ട് പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും എസ്പി വിക്രാന്ത് വീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. കുറച്ച് ദിവസം മുമ്പാണ് ബലാല്‍സംഗത്തിനിരയായ സ്ത്രീ നീതി നിഷേധിക്കപ്പെടുന്നു എന്നാരോപിച്ച് പോലീസ് സ്റ്റേഷനുമുന്നില്‍ തീകൊളുത്തിയത്.
Post Your Comments