Latest NewsKeralaNews

‘ആരാടാ നാറീ നീ’യെന്ന് റിമ കല്ലിങ്കല്‍, റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോയെന്ന് സന്ദീപ്‌ ജി വാര്യര്‍ : സോഷ്യല്‍ മീഡിയയില്‍ സന്ദീപ്‌ വാര്യര്‍- റിമ യുദ്ധം

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സിനിമ താരങ്ങള്‍ക്കെതിരെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ കുറിപ്പ് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സന്ദീപിനെ ലക്ഷ്യമിട്ട് നടി റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രവും അതിന് മറുപടിയുമായി സന്ദീപ്‌ വാര്യര്‍ രംഗത്തെത്തിയതുമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയം.

നടി ഫിലോമിനയുടെ പ്രശ്‌സ്തമായ ഡയലോഗ് ആരാടാ നാറി നീ എന്നതിന്റെ ഇല്ലസ്‌ട്രേഷനാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ടന്മാരായ ആളുകളെ പ്രശ്‌സ്തരാക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പും താരം ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്‍ പവി ശങ്കറിന് താരം പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്.

https://www.facebook.com/RimaKallingalOfficial/photos/a.488169577964950/2543553139093240/?type=3&theater

ഇതിന് മറുപടിയുമായി സന്ദീപ്‌ വാര്യരും രംഗത്തെത്തി റിമേച്ചി. കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം, എന്നാണ് സന്ദീപിന്റെ കുറിപ്പ്. ഒപ്പം ഷേവ് കഞ്ചാവ് ടീംസ് (#ShaveKanjavTeams) എന്നൊരു  ഹാഷ്ടാഗും സന്ദീപ്‌ വാര്യര്‍ നല്‍കിയിട്ടുണ്ട്.

https://www.facebook.com/Sandeepvarierbjp/posts/3365870863454656

ഇരുവരുടെയും പോസ്റ്റുകള്‍ക്കടിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് യുദ്ധം കൊഴുക്കുകയുമാണ്‌.

നേരത്തെ സന്ദീപ് ജി വാര്യര്‍ക്കെതിരേ ആഷിക് അബു രംഗത്തെത്തിയിരുന്നു. ചാണകം ചവിട്ടില്ല എന്നാണ് താരം കുറിച്ചത്. മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമക്കാര്‍ ഇന്‍കംടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്നാണ് സന്ദീപ് കുറിച്ചത്. നടിമാരെ ലക്ഷ്യമാക്കിയിട്ടായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ്. നവ സിനിമക്കാന്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്താറുണ്ടെന്നും ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കണമെന്നും ഒടുവില്‍ പിടി വീഴുമ്പോള്‍ കണ്ണീരോഴുക്കരുതെന്നും രക്ഷിക്കാന്‍ കഞ്ചാവ് ടീമുകള്‍ കാണില്ലെന്നും സന്ദീപ്‌ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button