Latest NewsKeralaNews

പൗരത്വ ബിൽ: നിയമത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിൽ ഡോക്ടറുടെ ജോലി പോയി; കരുനാഗപ്പള്ളി സ്വദേശിയുടെ വീട് വി മുരളീധരന്‍ സന്ദർശിച്ചു

കൊല്ലം: പൗരത്വ നിയമത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിൽ ജോലി പോയ ഡോക്ടറെ കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദർശിച്ചു. ഖത്തറിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു അജിത്കുമാർ. സൈബര്‍ ആക്രമണത്തിന് ഇരയായ അജിത്ത് കുമാറിന്‍റെ കരുനാഗപ്പള്ളിയിലെ വീട് സന്ദര്‍ശിച്ചതിനു ശേഷം വി മുരളീധരന്‍ ഫേസ് ബുക്കിൽ കുറിച്ചു.

മുരളീധരന്റെ കുറിപ്പിന്റെ പൂർണരൂപം

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിൽ ഒരു സംഘം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുകയും കുപ്രചരണം നടത്തുകയും ചെയ്തതിന്റെ ഫലമായി ഖത്തറിലെ സ്വകാര്യാശുപത്രിയില്‍നിന്ന് ജോലി ഉപേക്ഷിച്ചു മടങ്ങിയ ആളാണ് മലയാളിയായ ഡോക്ടര്‍ അജിത്കുമാർ. അദ്ദേഹത്തിന്റെ കരുനാഗപ്പള്ളിയിലെ വസതിയിൽ ഇന്ന് പോയപ്പോഴാണ് സമൂഹമാധ്യമങ്ങളിലെ ചില സ്ഥാപിത താത്പര്യക്കാർ എത്ര മാത്രം അദ്ദേഹത്തെ വേട്ടയാടിയെന്ന് മനസിലാക്കാനായത്. ഇത്രയും ദുരനുഭവങ്ങൾ നേരിട്ടിട്ടും തന്റെ നിലപാടിലുറച്ചു നിൽക്കുന്ന ഡോ.അജിത് കുമാറിനെ പോലുള്ളവരാണ് നരേന്ദ്ര മോദി സർക്കാരിന്റെ ശക്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button