Latest NewsKeralaNews

ഗവർണർക്കെതിരെ മന്ത്രി എ കെ ബാലൻ, ഭരണഘടനാപരമായ പദവികളിൽ ഇരുന്ന് രാഷ്ട്രീയം പറയുന്നത് ശരിയോ എന്ന് സ്വയം ചിന്തിക്കണം

കോഴിക്കോട്: ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം പറയണമോയെന്ന് ആ പദവികളിൽ ഇരിക്കുന്നവരാണ് തീരുമാനിക്കേണ്ടതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിനും പല കാര്യങ്ങളിലും സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഒരിക്കലും സ്വന്തം അഭിപ്രായം പരസ്യമായി പറഞ്ഞിരുന്നില്ല. ഒരു സര്‍ക്കാരിനെ ഭരണഘടനാപരമായി ബുദ്ധിമുട്ടിലാക്കാൻ സദാശിവം ഒരിക്കലും ശ്രമിച്ചിട്ടില്ല .

എന്നാൽ കോണ്‍ഗ്രസ് ചെയ്യുന്നത് പോലെ ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിക്കണമെന്ന് ഇതുവരെ പാര്‍ട്ടിയോ സര്‍ക്കാരോ തീരുമാനിച്ചിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ ഒന്നിച്ചുള്ള സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഒരുമിച്ചുള്ള സമരം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. അതിനെ അപഹസിക്കുന്ന തരത്തിൽ സംസാരിക്കാന്‍ മുല്ലപ്പള്ളിക്ക് എങ്ങനെ കഴിഞ്ഞുവെന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നും അദേഹം കോഴിക്കോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button