KeralaLatest NewsIndia

പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് രഹസ്യ ഭാഗങ്ങളിൽ മർദ്ദിച്ചെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തോടൊപ്പം വൊളണ്ടിയറായി പ്രതിഷേധസ്ഥലത്ത് എത്തിയതായിരുന്നു യുവതിയെന്നാണ് ഇവർ പറയുന്നത്.

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ദില്ലി പൊലീസ് രഹസ്യ ഭാഗങ്ങളിൽ മർദ്ദിച്ചെന്നു മലയാളിയായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി.ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി അംഗമാണ് പരാതിക്കാരി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തോടൊപ്പം വൊളണ്ടിയറായി പ്രതിഷേധസ്ഥലത്ത് എത്തിയതായിരുന്നു യുവതിയെന്നാണ് ഇവർ പറയുന്നത്.

പ്രതിഷേധത്തിനെത്തിയ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ ഇവർ പകർത്തുന്നത് കണ്ട പൊലീസ് അടുത്തേക്ക് പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന വനിത പൊലീസുകാർ സ്വകാര്യ ഭാഗങ്ങളിൽ കൈകടത്തി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. മന്ദി‍‍‍ർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നത് വരെ ഉപദ്രവം തുടർന്നു. ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു.

ഗുണഭോക്താക്കളെ കണ്ടെത്താന്‍ സാമ്പത്തിക സര്‍വേ അനിവാര്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നാല് മണിക്കൂറിന് ശേഷമാണ് പൊലീസ് ഇവരെ വിട്ടയക്കുന്നത്. ഉപദ്രവിച്ച വനിത പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണ‍ർക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്..അതേസമയം പൗരത്വ ദേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ത്ഥികളുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് എത്തി .

ഇന്ന് സര്‍വലാശാലക്ക് മുന്നില്‍ പ്രതിഷേധം തുടരും. ഇന്നലെ വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രതിഷേധം. ഡല്‍ഹി പൗരത്വ ഭേദഗതി പിന്‍വലിക്കുന്നതുവരെ സമരം നടത്തുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button