തിരുവനന്തപുരം: കോഴിക്കോട് യു.എ.പി.എ കേസ് എന്‍.ഐ.എയ്ക്ക് വിട്ടതിനെതിരെ സിപിഎം രംഗത്ത്. കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെയാണ്.കേസ് എന്‍.ഐ.എയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന പോലീസ് വ്യക്തമായ അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ എന്‍.ഐ.എയ്ക്ക് വിട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി
ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത്തരം നടപടികള്‍ സഹായിക്കുകയുള്ളൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ കേസ് എന്‍ഐഎയ്ക്ക് കൈമാറിയതിലും സിപിഎം പ്രതിഷേധം രേഖപ്പെടുത്തി.
ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസിലെ പ്രതികളായ അലന്‍, താഹ എന്നിവര്‍ക്കെതിരെ എന്‍ഐഎ പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments