Latest NewsIndia

ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി മതേതര റാലികള്‍ നടക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ പ്രചാരണം. എന്നാല്‍ ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന മതേതര റാലിയില്‍ വിളിച്ച മുദ്രാവാക്യം അള്ളാഹു അക്‌ബര്‍, തക്‌ബീര്‍ ബോലോ എന്നാണ്.

അത് ഉദ്ഘാടനം ചെയ്തത് മതേതരവാദിയായ ശശി തരൂരും. അങ്ങനെയെങ്കില്‍ ആ മതേതരവാദിയെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കേണ്ടി വരുമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.മതസംഘടനകള്‍ നടത്തുന്ന റാലിയില്‍ അള്ളാഹു അക്‌ബര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ശബരിമല വിഷയത്തില്‍ വിളിച്ചത് ശരണം അയ്യപ്പാ എന്നായിരുന്നു. എന്നാല്‍ അത്തരം പരിപാടിയില്‍ വന്ന് പ്രസംഗിച്ചിട്ട് താന്‍ മതേതരവാദിയാണെന്ന് അയാള്‍ ആവര്‍ത്തിച്ചാല്‍ സമ്മതിച്ചു കൊടുക്കാൻ പറ്റില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

യെദിയൂരപ്പക്ക് നേരെയുള്ള ആക്രമണം: കേരള സര്‍ക്കാരിന്റെ വാഹനം ഓടിച്ച ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നു ബിജെപി

മുസ്ലിം സമൂഹത്തിന് മക്ക എങ്ങനെയാണോ, യഹൂദന്മാര്‍ക്ക് ജറുസലേം എങ്ങനെയാണോ, അതേപോലെയാണ് രാമന്റെയും കൃഷ്ണന്റെയും ജന്മഭൂമിയായ ഈ നാടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീങ്ങളെ ഇവിടെ പൗരത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തില്ലെന്നും നിയമത്തില്‍ മുസ്സീങ്ങള്‍ക്ക് ഒരു വിവേചനവും ഇല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button