തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണാടക മൂഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് എത്തിയപ്പേഴാണ് കെഎസ്‌യൂ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടികാട്ടി പ്രതിഷേധിച്ചത്. കനത്ത സുരക്ഷയിലാണ് കര്‍ണാടക മുഖ്യമന്ത്രി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.
ഇന്നലെയും പത്മനാഭസ്വാമിക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങിയ യെദിയൂരപ്പയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. സംഭവത്തില്‍ പോലീസ് ഇടപെടുകയും 20 ഓളം പ്രവര്‍ത്തകരെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
തിങ്കളാഴ്ച രണ്ടിടങ്ങളില്‍ യെദിയൂരപ്പെയുടെ വാഹനത്തിന് യൂത്ത്‌കോണ്‍ഗ്‌സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ആദ്യ പ്രതിഷേധവും അതിനു ശേഷം ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഹോട്ടലില്‍ എത്തിയപ്പോഴും പ്രവര്‍ത്തകര്‍ വാഹനം തടസ്സപ്പെടുത്തി പ്രതിഷേധവുമായെത്തി. പോലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ എആര്‍ ക്യമ്പിലേക്ക് മാറ്റി.
കെഎസ്‌യു നേതാക്കളായ സെയ്ദലി, യദുകൃഷ്ണന്‍, മനീഷ്, ബാഹുല്‍ കൃഷ്ണ, സുഹൈല്‍, അന്‍സാരി, ആദേശ്, സുജിത്ത്, ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Post Your Comments